
ന്യൂ ഡൽഹി :കോട്ടയം എംപി ഫ്രാൻസിസ് ജോർജിനെ ശാരീരിക അസാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പാർലമെന്റില്‍ എത്തിയ അദ്ദേഹത്തിന് ചെറിയ തലകറക്കം നേരിട്ടതിനെ തുടർന്നാണ് ഡല്‍ഹിയിലെ ആർഎംഎല്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചത്.
അടിയന്തിര ചികിത്സ ലഭ്യമാക്കിയ ശേഷം ഫ്രാൻസിസ് ജോർജ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അദ്ദേഹം പൂർണ ആരോഗ്യവനാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ കോട്ടയം ജില്ലയിലെ പുതുയുഗ യാത്രക്ക് ശേഷം ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. തുടർന്ന് രാവിലെ പാർലമെന്റില്‍ യോഗത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശാരീരിക അസ്വാസ്ഥ്യം നേരിട്ടത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


