പ്രേക്ഷകർക്ക് ദൃശ്യവിസ്മയമൊരുക്കി ജി അരവിന്ദൻറെ “തമ്പ്” ഇന്നുച്ചയ്ക്ക് 12 മണിക്ക് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ.

Spread the love

കോട്ടയം: മലയാള സിനിമയിലെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ജി അരവിന്ദൻ്റെ “തമ്പ്”കോട്ടയം ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നു.മേളയുടെ അവസാനദിവസമായ ഇന്ന് അരവിന്ദൻ സ്മൃതിയുടെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

video
play-sharp-fill

മനുഷ്യബന്ധങ്ങളുടെ നൈമിഷികതയും നാടോടി കലാകാരന്മാരുടെ ജീവിതവും ആണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം .ഒരു ഡോക്യുമെൻ്ററി ശൈലിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലേക്ക് മൂന്ന് ദിവസത്തേക്ക് എത്തുന്ന സർക്കസ് സംഘത്തിൻറെ കഥയാണ് പറയുന്നത്.

ഭരത് ഗോപി,നെടുമുടി വേണു തുടങ്ങിയ പ്രഗത്ഭ നടന്മാർക്കൊപ്പം സർക്കസ് കലാകാരന്മാരെയും ഗ്രാമീണരെയും അണിനിരത്തിക്കൊണ്ട് ഒരുക്കിയ ആവിഷ്കാരമാണ് തമ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022ൽ വേൾഡ് സിനിമ പ്രോജക്ടിന്റെ സഹായത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഈ ചിത്രം 4k റെസലൂഷനിൽ പുനരുദ്ധരിച്ചതോടെ തമ്പ് വീണ്ടും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.കാൻ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.

സർക്കസ് പ്രകടനങ്ങളേക്കാൾ ഉപരിയായി ഗ്രാമീണ മുഖഭാഗങ്ങളിലേക്കാണ് അരവിന്ദൻറെ ക്യാമറ നീങ്ങുന്നത്.ഈ ചിത്രം വെറുമൊരു സർക്കസ് ചിത്രമല്ല മറിച്ച് സിനിമയെന്ന മാധ്യമത്തെ പ്രതിനിധീകരിക്കുന്ന ഒരു ദൃശ്യകവിതയാണ്.ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.