വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍; പ്രതിപക്ഷ നേതാവുമായുള്ള സംവാദം കല്യാണി ഓഡിറ്റോറിയത്തില്‍ നടക്കും

Spread the love

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍. രാവിലെ എട്ടരയ്ക്ക് പ്രതിപക്ഷ നേതാവുമായുള്ള സംവാദം ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തില്‍ നടക്കും.

video
play-sharp-fill

തുടർന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. ആരോഗ്യ മന്ത്രിക്ക് എതിരായ കെഎസ്‍യു അതിക്രമത്തില്‍ ഇടത് പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ആറ് നിയോജക മണ്ഡലങ്ങളില്‍ പുതുയുഗ യാത്ര എത്തുന്നത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യാത്രക്കും വി.ഡി സതീശനും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ആലപ്പുഴയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group