
കോട്ടയം :കോട്ടയം ബാർ അസോസിയേഷൻ്റെ പ്രഥമ വനിത പ്രസിഡന്റ് ആയി അഡ്വ. ആനി സി കുരുവിളയെ തിരഞ്ഞെടുത്തു 1981ൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ നിന്ന് ബിഎസ് സി സുവോളജിയിൽ ബിരുദ പഠനം പൂർത്തിയാക്കി.
1985ൽ എറണാകുളം ഗവ ലോ കോളേജിൽ നിന്ന് നിയമ വിദ്യാഭ്യാസവും 1987ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽഎൽഎം പൂർത്തീകരിച്ചു. 1988 ൽ കാലിക്കറ്റ് ലോ കോളേജിൽ നിയമ വിഭാഗത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു .
തുടർന്ന് കോട്ടയത്തെ അഡ്വ.തോമസ് രാജന്റെ ഓഫീസിൽ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിച്ചു.1993 ൽ സ്വന്തമായി ഓഫീസ് ആരംഭിച്ചു. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലും, ബസേലിയസ് കോളജിലും നിയമ വിഷയത്തിൽ ക്ലാസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ 38 വർഷമായി കോട്ടയം ബാർ അസോസിയേഷനിലെ സജീവ പ്രവർത്തകയാണ് ആനി സി കുരുവിള .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


