
ആലപ്പുഴ: കെഎസ്യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
‘മന്ത്രിയുടെ അടുത്ത് പോലും പ്രവർത്തകർ എത്തിയിട്ടില്ല. നാലോ അഞ്ചോ പ്രവർത്തകർ മാത്രമാണ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.
35 ഓളം പൊലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നു. കെഎസ്യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. എല്ലാ വാര്‍ത്താമാധ്യമങ്ങളും അവിടെ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നിട്ടും മന്ത്രിയെ ആക്രമിക്കുന്ന ചിത്രമോ ദൃശ്യമോ ആർക്കും കിട്ടിയിട്ടില്ല. ആരെങ്കിലും അവരുടെ അടുത്ത് ചെന്ന് ആക്രമിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും’- സതീശന് പറഞ്ഞു.



