പണ്ട് മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ അഭിനയപാടവാണ് മന്ത്രി ഇപ്പോഴും കാണിക്കുന്നത്; റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം;മന്ത്രിയുടെ കയ്യിലേത് ദിവസങ്ങൾക്ക് മുൻപുള്ള മുറിവ്:അലോഷ്യസ്

Spread the love

കണ്ണൂർ: കെഎസ് യു പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റതെന്ന വാദത്തെ പൂർണമായി തള്ളി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.

video
play-sharp-fill

റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ മന്ത്രിയുടെ നാടകം പൊളിയുമെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൈക്ക് പരിക്കേറ്റു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിയുടെ കഴുത്തിലാണല്ലോ ബെൽറ്റ് ഇട്ടിരിക്കുന്നതെന്നും അലോഷ്യസ് പരിഹാസപൂർവ്വം ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ ജോർജിന്റെ കയ്യിലെ പരിക്ക് നേരത്തെ പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളുടെ വിഷ്വലുകളിൽ ആ പരിക്ക് കാണാമെന്നും അലോഷ്യസ് പറഞ്ഞു.

‘വീണ ജോർജ് എന്ന് പറയുന്ന കേരളത്തിന്റെ ആരോഗ്യമന്ത്രി ഒരു പൊതുപ്രവർത്തകയുടെ നിലവാരത്തിലേക്ക് ഇനിയും ഉയർന്നിട്ടില്ല എന്നാണ് ആശുപത്രി നാടകത്തിൽ നിന്നും വ്യക്തമാകുന്നത്.

പണ്ട് മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ അതേ അഭിനയപാടവാണ് മന്ത്രി ഇപ്പോഴും കാണിക്കുന്നത്. കേരളത്തിന്റെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണ്.

സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിൽ നിന്നും ആവശ്യമായ ചികിത്സ ലഭിക്കാനുള്ള സാഹചര്യമില്ല. കൈക്ക് പരിക്കേറ്റ് ചെല്ലുന്നവർക്ക് കണ്ണിന് ഓപ്പറേഷൻ നടത്തിവിടുന്ന അവസ്ഥയാണ്.

കേരളത്തിന്റെ ഏറ്റവും മോശം വകുപ്പികളിലൊന്നായി ആരോഗ്യവകുപ്പ് മാറിക്കഴിഞ്ഞു. വനിതയാണ് എന്ന പേരിൽ ഇടത് നേതാക്കൾ ആരോഗ്യമന്ത്രിക്ക് വലിയ പ്രൊട്ടക്ഷൻ ഒരുക്കുകയാണ്.

അപ്പോൾ ആരോഗ്യമേഖല താഴേക്ക് പോവുകയാണ്. നിസാര രോഗവുമായി എത്തുന്നവർ മൂക്കിൽ പഞ്ഞിവെച്ച് ഇറങ്ങേണ്ട അവസ്ഥയാണ്.

കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തുന്ന പ്രതിഷേധം കേരളീയ സമൂഹത്തിന്റേതാണ്. നാലോ അഞ്ചോ കെഎസ്‌യു പ്രവർത്തകരാണ് ഇന്ന് റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്. മന്ത്രിക്ക് ചുറ്റും 25 ഓളം പൊലീസുകാർ ചേർന്ന് സംരക്ഷണവലയം ഒരുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

കെഎസ്‌യു പ്രവര്‍ത്തകര്‍ ഒരിക്കലും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് വളരെ വ്യക്തമാണ്. സമരക്കാർക്ക് നേരെ ആക്രോശിച്ച് വരുന്ന, കെഎസ് യുക്കാർക്ക് നേരെ അസഭ്യം പറയുന്ന ആരോഗ്യമന്ത്രിയെയാണ് പിന്നീട് വിഷ്വലുകളിൽ കാണാനാകുന്നത്.

വ്യാജവാർത്തകൾ കൊണ്ട് സമരം നടത്തിയ കെഎസ്‌യു പ്രവർത്തകരെ കൊത്തിവലിക്കാമെന്ന് കരുതേണ്ട