കാട്ടുപന്നി ശല്യത്തിന് പിന്നാലെ കാട്ടുപോത്തും; എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞ് നാട്ടുകാര്‍; ചാരുംമൂട് മേഖലയില്‍ പരിശോധനയുമായി വനം വകുപ്പ്

Spread the love

ആലപ്പുഴ: കഴിഞ്ഞ ആറ് വർഷമായി കാട്ടുപന്നി ശല്യം രൂക്ഷമായ ചാരുംമൂട് മേഖലയില്‍ കാട്ടുപോത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തി.

video
play-sharp-fill

ചൊവ്വാഴ്ച പുലർച്ചെ കെ.പി. റോഡിലാണ് കാട്ടുപോത്തിനെ കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും മൃഗത്തെ കണ്ടെത്താനായില്ല.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ പ്രസി സാനറ്റോറിയത്തിന്‍റെ മതില്‍ അവസാനിക്കുന്ന ഭാഗത്ത് വെച്ചാണ് യാത്രക്കാർ കാട്ടുപോത്തിനെ കണ്ടത്. ചെട്ടികുളങ്ങര അമ്പലത്തിലേക്ക് കാറില്‍ പോകുകയായിരുന്ന ഫോട്ടോഗ്രാഫർമാരായ ഷാജി ഡേലൈറ്റും സന്തോഷ് ഫോട്ടോ വേള്‍ഡുമാണ് ഇതിൻ്റെ ദൃശ്യങ്ങള്‍ പകർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം അടുത്തെത്തിയതോടെ ടെലിഫോണ്‍ എക്സ്ചേഞ്ചിന് കിഴക്കുവശത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് കാട്ടുപോത്ത് ഇറങ്ങിപ്പോകുകയായിരുന്നു.