സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതില്‍ വീഴ്ച; മൂന്ന് ഡിപ്പോകളിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് സപ്ലൈകോ

Spread the love

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിനെത്തുടർന്ന് മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് സപ്ലൈകോ.

video
play-sharp-fill

പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ കസ്റ്റോഡിയൻ തസ്തികയിലെ മൂന്ന് ജീവനക്കാരെയാണ് സപ്ലൈകോ സസ്‌പെൻഡ് ചെയ്തത്. ഫെബ്രുവരി മാസത്തെ വില്‍പ്പനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ കഴിഞ്ഞ മാസം തന്നെ കേന്ദ്ര കാര്യാലയത്തില്‍ നിന്ന് ഡിപ്പോകളിലേക്ക് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങള്‍ക്ക് ആവശ്യകത ഇല്ല എന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ മാസമായപ്പോള്‍ മേല്‍ പറഞ്ഞ മൂന്ന് ഡിപ്പോകളില്‍ സാധനങ്ങളുടെ സ്റ്റോക്ക് തീരുകയും സാധനങ്ങള്‍ വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ സപ്ലൈകോ നടപടി സ്വീകരിച്ചിരിക്കുന്നത്.