ജെ ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് അംഗീകരിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷം; ഒന്നും നടക്കാൻ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷം.

video
play-sharp-fill

ഒന്നും നടക്കാൻ പോകുന്നില്ലെന്നും വോട്ടർമാരെ കബളിപ്പിക്കാനുള്ള സർക്കാരിന്‍റെ തന്ത്രമെന്നും എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷക്കേണ്ട പ്രായപരിധി കൂട്ടിയതും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നടപ്പാക്കേണ്ട ഉത്തരവാദിത്വമില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റിപ്പോർട്ട് അംഗീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടർമാരെ കബളിപ്പിക്കാനുള്ള സർക്കാരിന്‍റെ തന്ത്രം ജനം തിരിച്ചറിയും.
അതേസമയം, തന്‍റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയെങ്കിലും നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ ജസ്റ്റിസ് ജെ.ബി കോശി അഭിനന്ദിച്ചു.