
കോഴിക്കോട്: വില്പനക്കെത്തിച്ച 1.633 കിലോഗ്രാം കഞ്ചാവും 19.210 ഗ്രാം എം.ഡി.എം.എയുമായി
പ്രതി പിടിയിൽ.
മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുള്‍ നാസറിനെ (39) കോഴിക്കോട് ജില്ലാ ജയില്‍ പരിസരത്തുവെച്ച് കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള കസബ പൊലീസും ടൗണ്‍ അസി.കമ്മിഷണർ പ്രമോദന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി.
കസബ എസ്.ഐ സനീഷും പാർട്ടിയും പട്രോളിംഗ് നടത്തുന്നതിനിടെ ഒരു കാർ തടഞ്ഞിട്ടും നിർത്താതെ പോയത് പൊലീസിനെ സംശയത്തിലാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന്, കാറിന്റെ ഡ്രൈവർ സീറ്റിന്റെ പിന്നില്‍നിന്ന് 20 ഗ്രാമോളം എം.ഡി.എം.എയും കാറിന്റെ ഡിക്കിയിലെ സ്റ്റപ്പിനി ടയറിന് അടിവശത്തായി രഹസ്യ അറയുണ്ടാക്കി അതില്‍ 1.633 കിലോഗ്രാം കഞ്ചാവും സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇയാളുടെ ഫോണും ബാങ്ക് അക്കൗണ്ടും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാളില്‍ നിന്ന് മറ്റു ലഹരി വില്പനക്കാരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.



