
തിരുവനന്തപുരം: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ക്ക് അധികസ്റ്റോപ്പുകള്‍ അനുവദിച്ചു.
ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്തോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.
യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ നീക്കം.
റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് വിവരം അറിയിച്ചത്.
തിരുവനന്തപുരത്ത് നിന്നും നിസാമുദ്ദീനിലേക്ക് സര്‍വീസ് നടത്തുന്ന ഹസ്രത്ത് നിസമുദ്ദീന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരും, നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്‌സപ്രസിന് ശാസ്താംകോട്ട, വടകര എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് നിന്നും മംഗുളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന അന്തോദയ എക്‌സ്പ്രസിന് തലശ്ശേരിയിലുമാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീക്കം കൊല്ലം ജില്ലയിലെയും മലബാര്‍ മേഖലയിലെയും യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.



