
കാസര്‍കോട്: സിപിഐ നേതാവ് സുന്ദരി ഷെട്ടി ആര്‍എസ്‌എസ് വേദിയില്‍.
കാസര്‍കോട്ടെ ഹിന്ദു ഏകതാ സമ്മേളനത്തിലാണ് പങ്കെടുത്തത്. മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് സുന്ദരി ഷെട്ടി. ഹൊസങ്കടിയില്‍ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് പങ്കെടുത്തത്.
കാസര്‍കോട് കേന്ദ്രീകരിച്ച് വിവിധ പഞ്ചായത്തുകളില്‍ ഹിന്ദു ഏകതാ സമ്മേളനം സംഘപരിവാര്‍ നടത്തിവരുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പ്രചാരണവുമായി രംഗത്തെത്തുകയാണ് ആര്‍എസ്‌എസ്. ഈ പരിപാടിയിലാണ് സിപിഐ നേതാവ് സുന്ദരി ഷെട്ടി പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൊസങ്കടിയില്‍ വെച്ച് നടന്ന പരിപാടിയിലാണ് പങ്കെടുത്തത്. പരിപാടിയില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുകയും ഭാരതാംബയുടെ ചിത്രത്തില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു.



