
കോട്ടയം:കേരളത്തിന്റെ തനത് അനുഷ്ഠാന കലയായ തോൽപ്പാവക്കൂത്തിനെ പ്രമേയമാക്കി രാഹുൽ രാജ് രചനയും സംവിധാനവും നിർവ്വഹിച്ച “നിഴലാഴം’ (The Depth of Shadows) കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും.
മേളയിലെ “ഹെറിറ്റേജ് കോട്ടയം’ പാക്കേജിന് കീഴിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പകൽ് 2:30-ന് പ്രദർശനം. ഭാരതപ്പുഴയുടെ തീരങ്ങളിൽ നിലനിന്നിരുന്ന തോൽപ്പാവക്കൂത്ത് എന്ന കലയെയും അത് ജീവിതോപാധിയാക്കിയ കലാകാരന്മാരുടെ അതിജീവനത്തെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
മാസ്റ്റർ പപ്പറ്റിയർ വിശ്വനാഥ പുലവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അദ്ദേഹം തന്നെ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴമയും പുതുമയും തമ്മിലുള്ള സംഘർഷവും, മാറുന്ന കാലത്ത് പാരമ്പര്യ കലകൾ നേരിടുന്ന അവഗണനയും 86 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം വൈകാരികമായി ആവിഷ്കരിക്കുന്നു.
ആർട്ട്നിയ എന്റർടൈൻമെന്റും ഈസാർ ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ നിർമ്മാതാവ് വിവേക് വിശ്വവും സഹനിർമ്മാതാവ് സുരേഷ് രാമന്തളിയുമാണ്.



