
സൗത്ത് ഇന്ത്യന്‍ ബാങ്ക് വിവിധ ഓഫീസര്‍ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. രാജ്യത്താകമാനം ഒഴിവുകള്‍ വന്നിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 2 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തികയും ഒഴിവുകളും
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജൂനിയര്‍ ഓഫീസര്‍/ ബിസിനസ് പ്രൊമോഷന് ഓഫീസര്‍ റിക്രൂട്ട്മെന്റ്. 3 വര്‍ഷത്തേക്കുള്ള പ്രാഥമിക കരാര്‍ നിയമനമാണ് നടക്കുന്നത്. മികവിന്റെ അടിസ്ഥാനത്തില്‍ ഇത് നീട്ടി നല്‍കാനും സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിയമനം നടത്തും.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.02.1996ന് ശേഷം ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം വയസിളവുണ്ട്.യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം.
ബാങ്ക്/NBFCs/ മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുള്ള രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സ് ആവശ്യമാണ്.
സമാന റോളില്‍ മുന്‍പ് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തവര്‍ക്ക് അപേക്ഷിക്കാനാവില്ല.
നിയമന കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്താനും സാധ്യതയുണ്ട്.
ശമ്പളം
ബാങ്കിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും. ഇതില്‍ അലവന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍ക്രിമെന്റ് എന്നിവ ഉള്‍പ്പെടും.
തിരഞ്ഞെടുപ്പ്
ഗ്രൂപ്പ് ഡിസ്കഷന്/ പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ഡിസ്കഷൻ ഒരു എലിമിനേഷൻ ഘട്ടമാണ്. ഗ്രൂപ്പ് ഡിസ്കഷനിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന സ്ഥാനാർഥികൾക്ക് മാത്രമേ വ്യക്തിഗത അഭിമുഖത്തിലേക്ക് പ്രവേശനം ലഭിക്കൂ.
അപേക്ഷകളുടെ എണ്ണം പരിഗണിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബാങ്കിന് അവകാശമുണ്ട്. യോഗ്യതയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും ബാങ്ക് ഒഫീഷ്യൽ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാര്‍ഥികള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ക്കുക. ശേഷം റിക്രൂട്ട്മെന്റ് പോര്‍ട്ടലില്‍ നിന്ന് അപേക്ഷ ലിങ്ക് തിരഞ്ഞെടുപ്പ് അപേക്ഷ പൂര്‍ത്തിയാക്കണം. അപേക്ഷ ഫീസില്ല. അവസാന തീയതി മാര്‍ച്ച് 02.
സംശയങ്ങള്‍ക്ക് ചുവടെ നല്കിയ വിജ്ഞാപനം കാണുക. അന്വേഷണങ്ങള്‍ക്ക്:
Application: https://recruit.southindianbank.bank.in/RDC/



