മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും

Spread the love

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ഇന്ന് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും.

video
play-sharp-fill

ആയിഷ പോറ്റിയെ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നതില്‍ വിയോജിച്ചാണ് പാർട്ടി വിടാനുള്ള ആലോചനയിലേക്ക് എത്തിച്ചത്.

നേരത്തെ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. മാരാർജി ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഇന്നു തന്നെ പാർട്ടി പ്രവേശനവും ഉണ്ടായേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജീവ് ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനം ഇന്ന് 12 മണിക്ക് നടക്കുന്നുണ്ട്. അവിടെ വെച്ചായിരിക്കാം രശ്മിയുടെ ബിജെപി പ്രവേശനവും ഔദ്യോഗികമാവുക. മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവും പാർട്ടി അനുഭാവിയും ആയിരുന്ന അഖില്‍ മാരാർ കഴിഞ്ഞ ദിവസം എൻഡിഎയുടെ ഭാഗമായ ട്വന്റി20യില്‍ ചേർന്നിരുന്നു.