
തൃശൂർ: കുറഞ്ഞ വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്നു പണിമുടക്കും.
യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നേതൃത്വത്തിലാണ് സമരം. ശമ്പള വർധനയ്ക്കായുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങാത്തതുമൂലമാണ് ആശുപത്രി മാനേജ്മെന്റുകള്‍ ആവശ്യത്തോടു മുഖംതിരിക്കുന്നതെന്ന് ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ പറഞ്ഞു.
ആശുപത്രികളില്‍ മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ ഇന്നു ജോലിക്കു കയറൂ. ഏഴ് വർഷമായി ശമ്പളവർധന നടപ്പാക്കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനേജ്മെന്റുകളുടെ സമ്മർദത്തിനു വഴങ്ങിയാണ് സർക്കാർ പ്രതികരിക്കാത്തത്.
ഇന്നത്തെ സൂചനാ പണിമുടക്കിനുശേഷം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ലോങ്മാർച്ച് ഉള്‍പ്പെടെ കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.



