
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കാരെ രക്ഷാപ്രവർത്തനത്തിന്റെ പേരില്‍ തല്ലിയൊതുക്കിയ വിവാദ ഗണ്മാൻ അനില്‍കുമാറിന് സമ്മാനമായി സ്ഥാനക്കയറ്റം നല്കി പിണറായി സർക്കാർ.
സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.
താത്കാലിക തസ്തികയുണ്ടാക്കിയാണ് സ്ഥാനക്കയറ്റം നല്‍കിയത്. മന്ത്രിസഭാ യോഗ തീരുമാനം ഉത്തരവായി ഡിജിപി ഇറക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്കാണ് അനില്‍കുമാറിന്റെ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. റിസർവ് ഇൻസ്പെക്ടറായാണ് നിയമനം. എത്ര കാലത്തേക്കാണ് നിയമനമെന്നും ഉത്തരവിലില്ല .
ജില്ലാ പൊലീസ് ആസ്ഥാനങ്ങളുടെ മേല്നോട്ടത്തിനെന്നാണ് ഇതിന് നല്കുന്ന വിശദീകരണം.







