
പത്തനംതിട്ട: യുവതീ പ്രവേശനകാലത്ത് ശബരിമലയില്‍ സ്ത്രീകള്‍ എത്തുമെന്ന ഘട്ടത്തില്‍ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നല്‍കിയതായി മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള.
പുതുതായി ഇറങ്ങുന്ന ‘ശബരിമല സമരവും സുവർണ്ണ അവസരവിധിയും’ എന്ന പുസ്തകത്തിലാണ് തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. പ്രകാശനത്തിന് മുന്നോടിയായി പുസ്തകങ്ങള്‍ തന്ത്രിക്ക് നല്‍കാൻ പി എസ് ശ്രീധരൻ പിള്ള താഴമണ്‍ മഠത്തിലെത്തി.
‘ശബരിമല സമരവും സുവർണ്ണ അവസരവിധിയും’ എന്ന പുസ്തകത്തിലാണ് പി എസ് ശ്രീധരൻ പിള്ള തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. യുവതീ പ്രവേശന കാലത്ത് ശബരിമലയില്‍ സ്ത്രീകള്‍ എത്തുമെന്ന ഘട്ടത്തില്‍ നട അടയ്ക്കാൻ നിയമപദേശം നല്‍കിയത് താനാണെന്നാണ് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകള്‍ എത്തിയാല്‍ നട അടയ്ക്കണമെന്ന് തന്ത്രിക്ക് നിയമോപദേശം നല്‍കി. നട അടയ്ക്കുന്നതില്‍ നിയമപ്രശ്നം ഇല്ലെന്ന് നേരിട്ട് ഉപദേശം നല്‍കുകയായിരുന്നു. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആയിരുന്നു ശ്രീധരൻ പിള്ള. ശ്രീധരൻപിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടക്കാനിരിക്കെ താഴമണ്‍ മഠത്തിലെത്തി തന്ത്രി കണ്ഠരര് രാജീവരരെ കണ്ടു. പുതിയ രണ്ട് പുസ്തകങ്ങള്‍ പ്രകാശനത്തിനു മുന്നോടിയായി തന്ത്രിക്ക് നല്‍കാനാണ് വന്നത്.



