പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്‌

Spread the love

കോഴിക്കോട്: വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവ് ഉണ്ടായ സംഭവത്തിന് സമാനമായ അനുഭവം നേരിടേണ്ടിവന്ന കോഴിക്കോട്ടെ ഹർഷിനയും സമരത്തിനിറങും.

video
play-sharp-fill

ഇന്ന് രാവിലെ 10 ന് കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ഹർഷിന സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരത്തില്‍ പങ്കെടുക്കും. ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ വയറ്റില്‍ മറന്നുവെച്ച കത്രിക കുടുങ്ങിയ ഹർഷിനയെ അത് പുറത്തെടുത്ത ശേഷവും രോഗങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച്‌ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ഇക്കാര്യം അന്വേഷണങ്ങളില്‍ വ്യക്തമായിട്ടും നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ തയാറായിരുന്നില്ല
ഡോക്ടർമാർക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നല്‍കുകയും ചെയ്തു. ഇത് പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് ഹർഷിന മുൻപും പല ഘട്ടങ്ങളിലായി സമരത്തിനിറങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ 104 ദിവസം തുടർച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ഹർഷിന പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.