അധികാരത്തോട് മോഹമായിരുന്നെങ്കില്‍ മിണ്ടാതെ വായില്ലാക്കുന്നില്‍ അപ്പനായി ഇരുന്നാല്‍ മതിയായിരുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിലവില്‍ മനസിലില്ല; പ്രേംകുമാര്‍

Spread the love

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിലവില്‍ ആലോചനയിലില്ലെന്ന് നടൻ പ്രേംകുമാർ.

video
play-sharp-fill

കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടന്നിട്ടുണ്ട്.
പക്ഷേ മത്സരിക്കുന്നത് ചർച്ചയായിട്ടില്ല. എന്നാല്‍, നാളെ എന്ത് നടക്കുമെന്ന് തനിക്ക് അറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് പോകുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. താനൊരു കെഎസ്‍യു പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയപ്രവർത്തകനായി പരിഗണിച്ചല്ല സർക്കാർ തനിക്ക് നിയമനം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ പക്ഷം നില്‍ക്കുന്ന പ്രത്യയശാസ്ത്രമായാണ് കമ്മ്യൂണിസത്തെ കണ്ടത്. ആ പ്രസ്ഥാനത്തോട് ഇപ്പോഴും അനുഭാവമുണ്ട്. പ്രത്യേക സാഹചര്യത്തിലാണ് താൻ ചലച്ചിത്ര അക്കാദമി ചെയർമാനായത്. തന്നെ മാറ്റിയതിന്‍റെ കാരണം ഇതുവരെ ആരും വ്യക്തമാക്കിയിട്ടില്ല.

മാധ്യമങ്ങളില്‍ നിന്നാണ് ആശ സമരത്തെക്കുറിച്ച്‌ താൻ പറഞ്ഞതാണ് കാരണമെന്നറിയുന്നത്. കാലാവധിയാണ് വിഷയമെങ്കില്‍ മറ്റു പലരും പല അക്കാദമികളിലും കാലാവധി കഴിഞ്ഞ് തുടരുന്നുണ്ട്. താൻ ആത്മാർത്ഥമായിട്ടാണ് പ്രവർത്തിച്ചത്. തന്നെക്കുറിച്ച്‌ പരാതികള്‍ ഒന്നുമില്ല.