
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി അധികാരത്തിലേറുമെന്ന് പ്രതീക്ഷയിൽ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്.വട്ടിയൂര്‍ക്കാവ്, തൃത്താല, മണലൂര്‍ തുടങ്ങി നിര്‍ണ്ണായക മണ്ഡലങ്ങളിലുള്‍പ്പെടെ 30 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണയായിക്കഴിഞ്ഞു.
അതെ സമയം തിരുവനന്തപുരത്തെ നിര്‍ണ്ണായക സീറ്റായ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന് തന്നെ മത്സരരംഗത്തിറങ്ങും. കഴിഞ്ഞ തവണ അപ്രതീക്ഷിതമായി നഷ്ടമായ മണ്ഡലം മുരളീധരനിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
പാലക്കാട് ജില്ലയിലെ ശ്രദ്ധാകേന്ദ്രമായ തൃത്താലയില്‍ വി.ടി. ബല്‍റാം തന്നെ വീണ്ടും ജനവിധി തേടും. തൃശ്ശൂരിലെ മണലൂരില്‍ ടി.എന്‍. പ്രതാപന്റെ പേരും ഉറപ്പിച്ചു കഴിഞ്ഞു. ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനൗദ്യോഗിക നിര്‍ദ്ദേശം ലഭിച്ചതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുയുഗ യാത്ര പൂര്‍ത്തിയായ ശേഷം, മാര്‍ച്ച് ആറിനാകും രണ്ടാംഘട്ട പട്ടിക പുറത്തിറക്കുക. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീം നടത്തിയ വിശദമായ സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടക്കുന്നത്.
വിജയസാധ്യതയ്ക്ക് മാത്രം മുന്‍ഗണന നല്കുന്ന രീതിയാണ് ഇത്തവണ ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്. എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക.
കെ. സുധാകരനും അടൂര്‍ പ്രകാശും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും എം.പിമാര്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അത് ലോക്സഭാ സീറ്റുകളെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
പ്രത്യേകിച്ച് അടൂര്‍ പ്രകാശ് കോന്നിയിലേക്ക് മാറിയാല്‍ ആറ്റിങ്ങല്‍ ലോക്സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വരുമെന്നത് വെല്ലുവിളിയാണ്. സംവരണ, വനിതാ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള ശ്രമം തുടരുകയാണ്.അതിനാല്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രതയോടെയാകും ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കുക.



