
പാലാ: കേരള രാഷ്ട്രീയം ആകാംഷയോടെ കാത്തിരിക്കുന്ന പാലായിലെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
കെഎം മാണി എന്ന അതികായന്റെ പാരമ്പര്യം പേറുന്ന മണ്ഡലത്തിൽ ഇത്തവണ ജോസ് കെ. മാണിക്ക് പകരം ഭാര്യ നിഷ ജോസ് കെ. മാണി സ്ഥാനാർത്ഥിയായേക്കുമെന്ന ചർച്ചകൾക്ക് ചൂടേറുകയാണ്.
ഒപ്പം ഈ നീക്കത്തെ പ്രതിരോധിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നടത്തുന്ന നീക്കങ്ങളും പാര്‍ട്ടിയിൽ അങ്ങിങ്ങായി കേൾക്കാം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലാ മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിഷ ജോസ് കെ. മാണി ഇപ്പോൾ സജീവമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലിയന്നൂർ ക്ഷേത്രത്തിലെ ഗാനമേളയിൽ കുട്ടികളോടൊപ്പം നിഷ നൃത്തം ചെയ്ത വീഡിയോ വൈറലായത് വെറുമൊരു ആഘോഷമായല്ല രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. 2021-ൽ പാലായിൽ നേരിട്ട തോൽവി ഇത്തവണ ജോസിന് ആവർത്തിച്ചാൽ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെയും നിലവിലെ രാജ്യസഭാ സ്ഥാനത്തെയും ബാധിച്ചേക്കാം.
അതുകൊണ്ട് തന്നെ ‘സേഫ് ഗെയിം’ എന്ന നിലയിൽ നിഷയെ മത്സരിപ്പിക്കാനാണ് ജോസ് വിഭാഗത്തിന്റെ പദ്ധതിയെന്നാണ് സംസാരം.
സാമുദായിക ചടങ്ങുകളിലും വികസന പരിപാടികളിലും ഒരു സ്ഥാനാർത്ഥിയെപ്പോലെ നിഷ നടത്തുന്ന ഇടപെടലുകൾ പാലായിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്.
നിഷയുടെ സ്ഥാനാർത്ഥിത്വത്തെ നേരത്തെ മണത്തറിഞ്ഞ റോഷി വിഭാഗം ചരടുവലികൾ തുടങ്ങിയെന്നും അടുത്തിടെ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
വാർത്താസമ്മേളനത്തിനിടെ ജോസിന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി റോഷി നടത്തിയ പ്രഖ്യാപനത്തെയും അങ്ങനെ കാണാമെന്ന് ചിലര്‍ വിലയിരുത്തുന്നു. പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കും, അതിലെന്ത് സംശയം?” എന്നായിരുന്നു മൈക്ക് പിടിച്ചുവാങ്ങിയുള്ള റോഷിയുടെ പ്രസ്താവന.



