കോട്ടയം ജില്ലയില്‍ പാഠപുസ്തക വിതരണം ഇന്ന് മുതൽ;ജില്ലാതല ഉദ്ഘാടനം മുട്ടമ്പലം ഗവ.യു.പി സ്‌കൂളിൽ കളക്ടർ ചേതൻ മീണ നിർവഹിക്കും

Spread the love

കോട്ടയം : 2026, 27 അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന് ജില്ലയിൽ ഇന്ന് തുടക്കം. പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് ഹൈസ്‌കൂളിൽ സജ്ജീകരിച്ചിട്ടുള്ള ബുക്ക് ഹബ്ബിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ തരംതിരിച്ച് സ്‌കൂളുകളിലേക്ക് അയയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.

video
play-sharp-fill

ആദ്യഘട്ടമായി കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി അച്ചടിച്ച മൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങളാണ് ബുക്ക് ഹബ്ബിൽ എത്തിച്ചിട്ടുള്ളത്.

250 ഓളം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ജില്ലാതല ഉദ്ഘാടനം ഇന്ന്
രാവിലെ 9.30ന് മുട്ടമ്പലം ഗവ.യു.പി സ്‌കൂളിൽ കളക്ടർ ചേതൻ മീണ നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി.നായർ, ജില്ല വിദ്യാഭ്യാസ വകുപ്പ് അക്കൗണ്ട് ഓഫീസർ എസ്.ശ്രീജിത്ത്, സ്റ്റോർ കീപ്പർ അനുരാജ് പ്രസാദ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് പ്രതിഭ മേരി നൈനാൻ എന്നിവർ പങ്കെടുക്കും.