
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തില്‍ 20 പേരുടെ വിരല്‍ അടയാളം രേഖപ്പെടുത്തി.
ഓഫീസേഴ്‌സ് മെസ്സില്‍ ജോലി ചെയ്യുന്ന സൈനികരുടെ വിരല്‍ അടയാളമാണ് രേഖപ്പെടുത്തിയത്.
മോഷണം പോയ കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമില്‍ വിരലടയാളങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യാന്നാണ് ക്യാമ്പിലുള്ളവരുടെ വിരലടയാളം ശേഖരിച്ചിരിക്കുന്നത്.
മെസ്സിലെ കുക്കിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ സംഘം പ്രതികരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസേഴ്‌സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ആനകൊമ്പുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. 1929ല്‍ സംസ്ഥാന സർക്കാർ കൈമാറിയതാണ് ഈ ആനകൊമ്പുകള്‍. 2 കോടിവിലമതിപ്പ് വരുമെന്നാണ് നിഗമനം.







