മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും: കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

Spread the love

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില് പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കല് കോളജ് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും.
തുടര്ന്ന് 3.30ന് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തന്റെ പൊതുസമ്മേളനം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം
കോട്ടയം: കേരള സ്കൂള് ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്നിന്നു തിരുനക്ക മൈതാനത്തേക്ക് നടത്തുന്ന അധ്യാപക റാലിയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂര് ഭാഗത്തേക്കു പോകേണ്ട ഭാരവാഹനങ്ങള് ളായിക്കാട് ജംഗ്ഷനില്നിന്നു തിരിഞ്ഞ് റെയിൽവേ ബൈപാസ്, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്കാട്-ഏറ്റുമാനൂര് ബൈപാസ് വഴി പോകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്നിന്നു വരുന്ന ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങള് പട്ടിത്താനം ജംഗ്ഷനില്നിന്നു തിരിഞ്ഞ് ഏറ്റുമാനൂര്-മണര്കാട് ബൈപാസ്, പുതുപ്പള്ളി, ഞാലിയാകുഴി വഴി പോകണം.

ചിങ്ങവനം ഭാഗത്തുനിന്നു മെഡിക്കല് കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് സിമന്റ് ജംഗ്ഷനില്നിന്നു തിരിഞ്ഞു പാറേച്ചാല് ബൈപാസ്, തിരുവാതുക്കല്, അറത്തൂട്ടി ജംഗ്ഷന് വഴി ചാലുകുന്നിലെത്തി തിരിഞ്ഞ് പോകേണ്ടതും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് തിരുവാതുക്കല്നിന്നു തിരിഞ്ഞ് ഇല്ലിക്കല് വഴി പോകേണ്ടതുമാണ്.

ഏറ്റുമാനൂര് ടൗണില്നിന്നും കിടങ്ങൂര് ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള് പാറകണ്ടം ജംഗ്ഷനിലെത്തി ഏറ്റുമാനൂര്-മണര്കാട് ബൈപാസ് വഴി പോകണം.

മുളങ്കുഴ ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള് ദിവാന് കവല, കടുവാക്കുളം, കഞ്ഞിക്കുഴി വഴി പോകണം.

ഗാന്ധിനഗര് ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള് വട്ടമൂട് ജംഗ്ഷനില്നിന്നു തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.

നാഗമ്ബടം ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള് നാഗമ്ബടം സ്റ്റേഡിയം ഭാഗത്തുനിന്നു തിരിഞ്ഞ് കുര്യന് ഉതുപ്പ് റോഡ്, ശാസ്ത്രി റോഡ്, ഗുഡ് ഷെപ്പേര്ഡ് റോഡ് വഴി ബസേലിയസ് ജംഗ്ഷനിലെത്തി ഈരേക്കടവ് ബൈപാസ് വഴി പോകണം