സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; ക്യാമ്പിലുള്ളവരും മുൾമുനയിൽ; ഉള്ളിലുള്ളവരുടെ സഹായമില്ലാതെ ആനക്കൊമ്പുകൾ കടത്താൻ സാധിക്കില്ലെന്ന് നിഗമനം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

Spread the love

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തില്‍ ക്യാമ്പിലുള്ളവരും സംശയത്തിൻ്റെ നിഴലില്‍. മോഷണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.

video
play-sharp-fill

കനത്ത സുരക്ഷാ സംവിധാനമുള്ള ക്യാമ്പില്‍ സിറ്റി പൊലീസ് കമീഷണര്‍ പോലും അന്വേഷണത്തിനായി ക്യാംപിലെത്തിയത് മുന്‍കൂട്ടി അനുമതി തേടിയ ശേഷം മാത്രമായിരുന്നു. കർശന പരിശോധനക്ക് ശേഷമേ ക്യാപിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ. അതുകൊണ്ടുതന്നെ ക്യാംപിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ആനക്കൊമ്പുകള്‍ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസിന്‍റെ നിഗമനം. കണ്‍ടോണ്‍മെന‍്റ് അസിസ്റ്റന്റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. ക്യാമ്പിനുള്ളില്‍ പരിശോധന നടത്താൻ പൊലീസിന് പരിമിതികള്‍ ഉണ്ട്. ഇതിനാല്‍ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group