തെരഞ്ഞെടുപ്പ് തൊട്ടരികില്‍…! സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകം; 2019 ന് ശേഷം ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി; ഹർജികള്‍ നാളെ പരിഗണിക്കും

Spread the love

ഡൽഹി: ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി.

video
play-sharp-fill

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികള്‍ നാളെ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹർജികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികള്‍ പരിഗണിക്കുക. ഹർജികള്‍ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചില്‍ കേസിന്റെ വാദം എന്നു മുതല്‍ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്.