കൊല്ലത്ത് വഴി തടസ്സപ്പെടുത്തി കാർ നിർത്തിയത് ചോദ്യം ചെയ്തു; മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചു; ഒളിവിൽപോയ രണ്ടുപേർ പിടിയിൽ

Spread the love

കൊല്ലം: കരുനാഗപ്പള്ളിയില്‍ വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്‍റെ ദേഷ്യത്തിൽ മധ്യവസ്കനുനേരെ ക്രൂര മർദ്ദനം. രണ്ടുപേർ പോലീസിൻ്റെ പിടിയിൽ. ഞായറാഴ്ചയായിരുന്നു സംഭവം.

video
play-sharp-fill

കോഴിക്കോട് സ്വദേശി അൻസർ (35), ഫൈസല്‍ (23) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. പണിക്കര് കടവിന് തെക്കുഭാഗത്ത് റോഡില്‍ കാർ നിർത്തി പ്രതികള്‍ വഴി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത ഉദയകുമാറിനെ ഇവര്‍ മ‍ർദിക്കുകയായിരുന്നു.

കാറെടുത്ത് മാറ്റാൻ പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. സംഭവത്തിനുശേഷം പ്രതികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഒളിവില്‍ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദയകുമാറിന്റെ മൊഴിയില്‍ കേസെടുത്ത പൊലീസ് പന്മന ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എ സി പി ജോണിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ് എച്ച്‌ ഒ അനൂപിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീർ, ജയേഷ്, വിഷ്ണു സജീവ് എസ് സി പി ഒ ഹാഷിം, ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. ഉദയകുമാർ ചികിത്സയിലാണ്.