കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Spread the love

കോട്ടയം: കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം നടത്തി. കെ.പി.സി.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. റോണി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യു.ജി.സി. ശമ്പളപരിഷ്കരണ കുടിശ്ശിക, യു.ജി.സി. റെഗുലേഷൻ

video
play-sharp-fill

നിർദ്ദേശിക്കുന്ന പിഎച്ച്.ഡി. അഡ്വാൻസ് ഇൻക്രിമെന്റ്, അനുവദിച്ചുവെന്നു പ്രഖ്യാപിച്ച ഡി.എ.യുടെ വർഷങ്ങളോളം നീളുന്ന കുടിശ്ശികകൾ എന്നിവയിൽ അദ്ധ്യാപക പക്ഷത്തെ വിലമതിക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്നു ജില്ലാ സമ്മേളനം ആരോപിച്ചു.

എം.ജി. സർവകലാശാലയിലെ ഇടതുപക്ഷ സിൻഡിക്കേറ്റ് റിസർച്ച്ഗൈഡ്ഷിപ്പിനുള്ള അപേക്ഷകൾ മനഃപൂർവ്വം വൈകിപ്പിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. സർവ്വകലാശാല ഈ സമീപനമാണു തുടരുന്നതെങ്കിൽ സംഘടന ശക്തമായ സമരനടപടികളിലേക്കു നീങ്ങുമെന്നു പ്രതിനിധികൾ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. ജോ പ്രസാദ് മാത്യൂ, ഡോ. ജോബിൻ ജോസ്, ഡോ. സിറിയക് ജോസ്, ഡോ. ജയകൃഷ്ണൻ പി. ആർ., ഡോ. നിബുലാൽ വെട്ടൂർ, ഡോ. അനീഷ് കുമാർ പി.ടി. ഡോ. അനൂപ് ടോം തോമസ് തുടങ്ങിയവർ സംസാരിച്ചു.

2026-27 ലെ കെ.പി.സിടി.എ. കോട്ടയം ജില്ലാ ഭാരവാഹികളായി ഡോ. സിറിയക് ജോസ്, സെന്റ് തോമസ് കോളേജ്, പാലാ (പ്രസിഡന്റ്), ലഫ്. റെനീഷ് ജോസഫ്, കെ.ജി. കോളേജ്, പാമ്പാടി (വൈസ്. പ്രസിഡന്റ്), ഡോ. ജയകൃഷ്ണൻ പി. ആർ.,

എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി (സെക്രട്ടറി), ഡോ. അനൂപ് ടോം തോമസ്, സെന്റ് ഡൊമിനിക് കോളേജ്, കാഞ്ഞിരപ്പള്ളി (ജോ. സെക്രട്ടറി), ഡോ. നിബുലാൽ എം. എൻ., ബസേലിയസ് കോളേജ്, കോട്ടയം (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.