കേരളത്തിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട് ഹിയറിങ് നടപടികൾ അവസാന ഘട്ടത്തിലേക്ക്;  കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൾ ഹിയറിങ് നടപടികൾ 100 ശതമാനം പൂർത്തിയായി

Spread the love

തിരുവനന്തപുരം: കേരളത്തില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.

video
play-sharp-fill

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഹിയറിങ് നടപടികള്‍ 100 ശതമാനം പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേല്‍ഖർ വ്യക്തമാക്കി.

പാലക്കാട്, കോട്ടയം, ആലപ്പുഴ, എറണാംകുളം, കാസർകോഡ്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഹിയറിങ് നടപടികള്‍ അവസാനിച്ചത്. 101 നിയോജക മണ്ഡലങ്ങളിലും ഹിയറിങ് പൂർത്തിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎല്‍ഒ സൂപ്പർവൈസർമാർ, ബിഎല്‍ഒമാർ തുടങ്ങി എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ എസ്‌ഐആർ പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്.