
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സുപ്രധാന സമിതികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാൻഡ്.
മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലുമുള്ള ചെന്നിത്തലയുടെ അനുഭവ സമ്പത്ത് ഗുണകരമമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.
തിരുവനന്തപുരം എം.പി ശശി തരൂർ ആണ് പ്രചാരണ സമിതി സഹ അദ്ധ്യക്ഷൻ. ഷാഫി പറമ്പില്‍ എം.പിയാണ് പ്രചാരണ സമിതി കണ്‍വീനർ. ബെന്നി ബഹനാൻ എംപിയാണ് പ്രകടനപത്രിക സമിതി ചെയർമാൻ. കൊടിക്കുന്നില്‍ സുരേഷ് ആണ് സഹഅദ്ധ്യക്ഷൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രമേശ് ചെന്നിത്തല അടക്കം പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫിയെ കണ്‍വീനർ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
വിഷൻ 2026 ലക്ഷ്യമിട്ടുള്ള വിപുലമായ പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള ചുമതലയാണ് ബെന്നി ബഹനാൻ അദ്ധ്യക്ഷനായ സമിതിക്ക് നല്‍കിയിരിക്കുന്നത്.



