വിറക് ശേഖരിക്കാൻ വനത്തിൽ പോയ സ്‌ത്രീക്ക് നേരെ കാട്ടാനയാക്രമണം;ആക്രമണത്തിൽ സ്ത്രീയുടെ തലക്കും കാലിനും പരിക്ക്

Spread the love

വയനാട്: വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീക്ക് പരിക്ക്.ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് പരിക്കേറ്റത്. തലക്കും കാലിനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ടാണ് സംഭവം.

video
play-sharp-fill

കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോവുന്നതിനിടെയാണ് സംഭവം. ദേവകി സ്വന്തം പശുവിനൊപ്പമാണ് കാട്ടിലേക്ക് പോയിരുന്നത്.

ഇടക്ക് വച്ച് കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. കാട്ടാനയെ കണ്ട ഉടൻ ദേവകി ഓടുകയായിരുന്നു. പരിക്കേറ്റ ഇവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group