കേരളത്തില്‍ കോണ്‍ഗ്രസ് സമ്മതിക്കാത്തതിനാല്‍ ഐഎൻടിയുസി ദേശീയ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ.

Spread the love

തിരുവനന്തപുരം:കേരളത്തില്‍ കോണ്‍ഗ്രസ് സമ്മതിക്കാത്തതിനാല്‍ ഐഎൻടിയുസി ദേശീയ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ.
കേരളത്തില്‍ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ.

video
play-sharp-fill

തൊഴിലാളി വിരുദ്ധ നടപടികള്‍ മോദി സർക്കാർ ഓരോ ദിവസം ശക്തിപ്പെടുത്തുന്നു. പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്.ലോകത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഈ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു. പണിമുടക്കിനെ അനുകൂലിക്കാൻ നേതൃത്വം സമ്മതിക്കുന്നില്ലെന്ന് ഐഎൻടിയുസിക്കാർ തന്നെ പറയുന്നു ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഡി സതീശന്റെ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും സതീശൻ അത് മുഖവിലയ്ക്കെടുത്തില്ല.ഇതിനെതിരെ തൊഴിലാളി വർഗം ഒറ്റക്കെട്ടായി നില്‍ക്കണം. നരേന്ദ്ര മോദി സർക്കാരിനെ തിരുത്തിക്കാൻ ഫലപ്രദമായി ഇടപ്പെടണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.