
ബംഗളൂരു: കഴിഞ്ഞ ആറു വർഷമായി ഭർതൃപിതാവ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു എന്ന പരാതിയുമായി യുവതി. ബെംഗളൂരുവിലെ ആർടി നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലായ യുവതിയാണ് ഭർത്താവിന്റെ അച്ഛനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ആറ് വർഷമായി താൻ പീഡനത്തിന് ഇരയാവുകയാണെന്നും, തന്നെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
2020 മുതലാണ് ഭർതൃപിതാവ് ഉപദ്രവം തുടങ്ങിയതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
തനിച്ചുള്ള സമയങ്ങളില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഭർത്താവ് ഉള്‍പ്പെടെ വീട്ടിലെ മറ്റുള്ളവരോട് ഇക്കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി വെളിപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്തുപറഞ്ഞാല്‍ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തെങ്കിലും ശല്യം തുടർന്നു. വീടിനു പുറമെ യുവതിയുടെ സ്‌കൂള്‍ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാള്‍ മോശമായി പെരുമാറി. അശ്ലീല പരാമർശങ്ങളുള്ള കത്തുകള്‍ നല്‍കുന്നതും പതിവായിരുന്നു.
2025 ഡിസംബർ 15ന് ലിഫ്റ്റിനു സമീപം വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ എതിർത്ത യുവതിയുടെ വയറ്റില്‍ ഇയാള്‍ ഇടിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.



