
കോട്ടയം: മദ്യപാനിയായാലും മറ്റ് ആരായാലും അപകടത്തിൽപ്പെട്ടാൽ പോലീസ് രക്ഷിച്ചിരിക്കും. സ്വയം മരിക്കാൻ ശ്രമിച്ചാലും കോട്ടയം പോലീസ് എങ്ങനെയും അത് തടയും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ സംഭവം.
സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പൊന്തക്കാട്ടില്‍ ഓടിമറഞ്ഞ ഗൃഹനാഥനെ സാഹസികമായി കണ്ടെത്തി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്.
വേളൂർ സ്വരമുക്ക് ഭാഗത്താണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
ഫെബ്രുവരി പത്താം തീയതി രാത്രി 9.30-ഓടെയാണ് സംഭവം. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നു എന്ന വിവരമറിഞ്ഞാണ് വെസ്റ്റ് സ്റ്റേഷൻ പോലീസ് സ്ഥലത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പോലീസ് എത്തുമ്പോഴേക്കും മദ്യലഹരിയിലായിരുന്ന ഇയാള്‍ സ്വന്തം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം വീടിന് പുറത്തേക്ക് ഓടിമറഞ്ഞിരുന്നു.
പൊന്തക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് ഏറെ നേരം തിരച്ചില്‍ നടത്തി. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ ഉടൻതന്നെ പോലീസ് ആംബുലൻസില്‍ കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.







