കോട്ടയം വെമ്പള്ളിയിൽ മിനിബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: വയലാ സ്വദേശി ജോസ്മിൻ (23) ആണ് മരിച്ചത്.

Spread the love

കോട്ടയം: ഇന്നു പുലർച്ചെ വെമ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വയലാ സ്വദേശി ജോസ്മിൻ (23) ആണ് മരിച്ചത്. എം.സി റോഡില്‍ വെമ്പള്ളിയില്‍ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചായിരുന്നു അപകടം.

video
play-sharp-fill

ഏറ്റുമാനൂരിലെ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു ജോസ്മിൻ. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ എതിർ ദിശയില്‍ നിന്നും എത്തിയ മിനി ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ ജോസ്മിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കായംകുളത്ത് നിന്നും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോടിന് പോയ നാടക സമിതിക്കാർ സഞ്ചരിച്ച മിനി ബസ് ആണ് ബൈക്കിൽ ഇടിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.