അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് ചൂരല്‍ പ്രയോഗം ആവാം; കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി

Spread the love

കൊച്ചി: സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകനോ അധ്യാപികയോ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി.

video
play-sharp-fill

അധ്യാപകര്‍ ശരിയായ ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചൂരല്‍പ്രയോഗം നടത്തിയതിന്റെ പേരില്‍ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂള്‍ അധ്യാപകനെതിരേ വിഴിഞ്ഞം പോലീസെടുത്ത കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ്കുമാറിന്റെ നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപകന്‍ ഫയല്‍ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.