ദേശീയ പണിമുടക്ക്; പിഎസ്‍സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി: ഈ മാസം 21 ലേയ്ക്കാണ് പരീക്ഷ മാറ്റിയത്

Spread the love

തിരുവനന്തപുരം: ദേശീയ പണിമുടക്ക് കണക്കിലെടുത്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ (പിഎസ്‍സി) നാളെ (ഫെബ്രുവരി 12) നടത്താനിരുന്ന ഓണ്‍ലൈൻ പരീക്ഷ മാറ്റി.

video
play-sharp-fill

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്കുള്ള ഓണ്‍ലൈൻ പരീക്ഷയാണ് മാറ്റിയത്.

ഈ മാസം 21 ലേയ്ക്കാണ് പരീക്ഷ മാറ്റിയത്. സമയത്തിലും പരീക്ഷ കേന്ദ്രങ്ങളിലും മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണമെന്ന് പിഎസ്‍സി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group