മൂവാറ്റുപുഴയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്കിന്റെ ഹാൻഡില്‍ ശരീരത്തിൽ തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

Spread the love

കൊച്ചി: മൂവാറ്റുപുഴയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ കീച്ചേരിപ്പടി-നിരപ്പ് റോഡിലാണ് അപകടം നടന്നത്.

video
play-sharp-fill

മൂവാറ്റുപുഴ കാവുങ്കര മഠത്തില്‍ പരേതനായ ഉസ്മാൻ-സൈനബ ദമ്പതിമാരുടെ മകൻ സജല്‍ (സപ്പു 40) ആണ് മരിച്ചത്. അപകടത്തില്‍ ബൈക്കിന്റെ ഹാൻഡില്‍ യുവാവിന്റെ ശരീരത്തില്‍ തുളഞ്ഞ് കയറി. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെ സജല്‍ മരണപ്പെടുകയായിരുന്നു.