ജനപ്രതിനിധി നിഷ്ക്രിയമായാൽ വികസനം സ്തംഭിക്കും;പാലായിൽ സംഭവിച്ചത് അതാണ് നാട്ടിലാകെ എൽ.ഡി.എഫ് സർക്കാർ വികസനം നടപ്പാക്കുമ്പോൾ പാലാ ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിൽ വികസന മുരടിപ്പാണ് കാണാൻ കഴിഞ്ഞതെന്ന് ജോസ് കെ മാണി; പാലായിൽ എൽഡിഎഫ് മധ്യമേഖല ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

Spread the love

പാലാ: ജനപ്രതിനിധി നിഷ്ക്രിയമായാൽ ആ മേഖലയിലെ വികസനം സ്തംഭിക്കുമെന്നും പാലാ നിയമസഭ നിയോജകമണ്ഡലം സംഭവിച്ചത് അതാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

video
play-sharp-fill

2021നു മുൻപുള്ള 50 വർഷക്കാലം ഇതായിരുന്നില്ല പാലായുടെ സ്ഥിതി.അന്നത്തെ പാലായുടെ എംഎൽഎ ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും പാലാ കേരളത്തിന് ഒരു വികസന മാതൃകയായിരുന്നു.

പാലായിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെ വിശദാംശങ്ങൾ സഹിതം സർക്കാരിനെ ശ്രദ്ധയിൽ പെടുത്തേണ്ടത് എംഎൽഎയുടെ കടമയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാണി സാർ പാലായുടെ ജനപ്രതിനിധിയായിരുന്നപ്പോൾ നാട്ടിലേക്ക് വികസന പദ്ധതികൾ എത്തിയത് ആ നിലയിൽ കഠിനാധ്വാനം ചെയ്തിട്ടാണ്.

പാലാ മുനിസിപ്പാലിറ്റിയിലെയും മണ്ഡലത്തിലെ പഞ്ചായത്തുകളെയും ഇത്തരം വികസന പദ്ധതികളുടെ ആസൂത്രണത്തിൽ നിരന്തരം സഹകരിപ്പിച്ചും സഹവസിപ്പിച്ചുമാണ് ഇന്നു കാണുന്ന പാലാ യാഥാർത്ഥ്യമാക്കിയത്.

നിയമസഭാംഗമെന്ന നിലയിൽ ഏറ്റെടുക്കുന്ന ചുമതലകൾ കൃത്യനിഷ്ഠയോടെ നിർവഹിക്കുന്ന എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ പദ്ധതികൾ എത്തിക്കും.

അതിനായി കൃത്യമായി നിയമസഭയിൽ ഇടപെടണം.നിയമസഭ സമിതികളിൽ പങ്കെടുക്കണം.ഇങ്ങനെയുള്ള കാര്യങ്ങളിൽ വീഴ്ച സംഭവിച്ചാൽ ഒരു പദ്ധതിയും ഒരു മണ്ഡലത്തിലും എത്തില്ല.പാലായിൽ സംഭവിച്ചത് അതാണെന്ന് വിവരാവകാശ രേഖകളും നിയമസഭാ രേഖകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വസ്തുതകൾ ഇതായിരിക്കെ ജോസ് കെ മാണിയാണ് പാലായിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്ജനങ്ങൾ ഏൽപ്പിച്ച പണി ഇപ്പോഴും ചെയ്യാൻ അറിയില്ല എന്ന കുറ്റസമ്മതം ആയിട്ട് മാത്രമേ കാണാനാകൂ.

ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്.എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ വേർതിരിവുകളോ പ്രാദേശികമായ പ്രത്യേകതകളോ കണക്കിലെടുക്കാതെ സംസ്ഥാനത്ത് എല്ലായിടത്തും വികസന കാര്യങ്ങൾ ചെയ്യുക എന്നതാണ്.

കഴിയാവുന്നിടത്തോളം കാര്യങ്ങളിൽ ഭരണ മുന്നണിയിലെ പ്രധാനഘടകകക്ഷി എന്ന നിലയിൽ പാലായ്ക്ക് വേണ്ടി കേരള കോൺഗ്രസ് എം ഇടപ്പെട്ടിട്ടുണ്ട്.പാർട്ടി ആവശ്യപ്പെട്ട കാര്യങ്ങൾ സർക്കാർ പാലായിൽ നടപ്പിലാക്കിയിട്ടുമുണ്ട്.

രാജ്യസഭാംഗം എന്ന നിലയിൽ എംപി ഫണ്ടിന്റെ വിനിയോഗത്തിലൂടെ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് പാലാ നിയമസഭാ നിയോജക മണ്ഡലത്തിലാണ്. വികസന കാഴ്ചപ്പാടുകൾ സംബന്ധിച്ച് യാതൊരുവിധ ചർച്ചകളോ സെമിനാറുകളോ അഭിപ്രായ രൂപീകരണം നടത്താത്ത ഏക നിയോജക മണ്ഡലമാണ് പാലാ.

വസ്തുതകൾ ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ അവർ ശരിയായ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

എൽഡിഎഫ് മധ്യമേഖലാ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .കുരിശുപള്ളി കവലയിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് ജോസ് കെ മാണിയെ തുറന്ന വാഹനത്തിൽ സ്വീകരിച്ചാനയിച്ചത്.

നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും ഉൾപ്പെടെ പ്രകടനത്തിൽ ദൃശ്യമായി.സ്ത്രീകളുടെയും യുവജനങ്ങളുടെയും വലിയ പങ്കാളിത്തമാണുണ്ടായത്.

മധ്യ മേഖല ജാഥാംഗങ്ങളായ കെ കെ ശൈലജ ടീച്ചര്‍ പി കെ ബിജു, ⁠പി പി സുനീര്‍ എംപി, ⁠സാബു ജോര്‍ജ്‌ സുഭാഷ്‌ പുഞ്ചക്കോട്ടിൽ,ഡോ. വര്‍ഗീസ്‌ ജോര്‍ജ്‌,മാത്യൂസ്‌ കോലഞ്ചേരി, കെ ജി പ്രേംജിത്ത്‌ ,ഫ്രാന്‍സിസ്‌ തോമസ്‌, എം എ ലത്തീഫ്‌ , ബിനോയ്‌ ജോസഫ്‌ എന്നിവർക്കും സ്വീകരണം നൽകി.

ലാലിച്ചൻ ജോർജിന്റെ അധ്യക്ഷതയിൽ സ്റ്റീഫൻ ജോർജ്, പ്രൊഫ.ലോപ്പസ് മാത്യു,അഡ്വ. അനിൽകുമാർ,പി.ആർ രഘുനാഥ്,വി കെ സന്തോഷ് കുമാർ,കെ.എം രാധാകൃഷ്ണൻ,ടോബിൻ കെ അലക്സ്,ബാബു കെ ജോർജ് ശശി ,ഔസേപ്പച്ചൻ തകിടിയൽ, രമേഷ് ബാബു, ബെന്നി മൈലാടൂർ ഷാജി കടമല എന്നിവർ പ്രസംഗിച്ചു.