play-sharp-fill
സംസ്ഥാനത്ത് മഴക്കെടുതി ശക്തം ; പുന്നമടക്കായലിൽ നാളെ ചുണ്ടനുകൾ ഇറങ്ങില്ല ; നെഹ്രുട്രോഫി മാറ്റിവെച്ചു

സംസ്ഥാനത്ത് മഴക്കെടുതി ശക്തം ; പുന്നമടക്കായലിൽ നാളെ ചുണ്ടനുകൾ ഇറങ്ങില്ല ; നെഹ്രുട്രോഫി മാറ്റിവെച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ : സംസ്ഥാനത്ത് മഴക്കെടുതി ശക്തമായ സാഹചര്യത്തിൽ നാളെ ആഴപ്പുഴ പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിയ തിയതി അറിയിച്ചിട്ടില്ല.ഇതു തുടർച്ചയായി രണ്ടാം വർഷമാണ് നെഹറു ട്രോഫി മാറ്റി വയ്ക്കുന്നത്.

ആലപ്പുഴ ജില്ലയിൽ അതി തീവ്ര മഴയുടെ സാഹചര്യമില്ലെങ്കിലും വള്ളംകളി മാറ്റിവെക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. വടക്കൻ ജില്ലകളിൽ അടുത്ത 24 മണിക്കൂർ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളേയ്ക്ക് ശേഷം മഴ കുറയാം. എന്നാൽ ഓഗസ്റ്റ് 15ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group