ബേപ്പൂർ മണ്ഡലത്തില്‍ പി വി അൻവർ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ: പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പി.വി.അൻവർ.

Spread the love

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തില്‍ പി വി അൻവർ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പി.വി.അൻവർ.

video
play-sharp-fill

നേരിട്ട് കാര്യങ്ങള്‍ പറയാതെ, ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകാത്ത രീതിയിലായിരുന്നു കുറിപ്പ്. ബേപ്പൂരില്‍ അൻവറിനെ യു ഡി എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാല്‍ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശൻ വിവരിച്ചു. സ്ഥാനാർഥി നിർണ്ണയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ പ്രതിപക്ഷ നേതാവ് നല്‍കുന്നത്. അൻവറിന്‍റെ കാര്യത്തില്‍ യു ഡി എഫില്‍ ഇനിയും ചർച്ചകള്‍ നടക്കുമെന്ന് കൂടിയാണ് സതീശൻ നല്‍കുന്ന സന്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“അൻവർ നിങ്ങള്‍ അല്‍പം പക്വത കാണിക്കണം”!!
പറയുന്നത് എൻ്റെ അഭ്യുദയകാംക്ഷികളാണ്.
“അതിന് എപ്പോഴാണ് ഞാൻ പക്വത ഇല്ലാതെ പെരുമാറിയിട്ടുള്ളത്” ?
“അധികാരത്തിന്റെ ഇടനാഴികളില്‍ അനീതികള്‍ അരങ്ങേറുമ്പോള്‍, നിങ്ങള്‍ എന്തിന് പൊതുജനങ്ങള്‍ക്കിടയില്‍ വിളിച്ചു പറയുന്നു”,

“പിന്നെ എന്തു ചെയ്യണം ? കണ്ടില്ലെന്ന് നടിക്കണമായിരുന്നോ !!!”
“നിങ്ങള്‍ രാഷ്ട്രീയക്കാരനാണ്”
“അതെ,ഞാൻ രാഷ്ട്രീയക്കാരനാണ്.
പക്ഷേ, അത് ഞാൻ അങ്ങോട്ട് ആയതല്ല”
അവരാല്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു”

“നിങ്ങളുടെ പ്രതിയോഗികളെ ശ്രദ്ധിക്കൂ”
മിണ്ടാതെ,പ്രതികരിക്കാതെ, ചോദ്യങ്ങളെ അവഗണിച്ച്‌ ….
“ഇത്ര നിഷ്കളങ്കനാകരുത്….”
“കുറച്ചൊക്കെ അഡ്ജസ്റ്റ്മെൻ്റ്….”
എന്തിന്?
“ആർക്കുവേണ്ടി ……”