
കൊല്ലം: പരവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കൂനയിൽ സ്വദേശി രാജിത്ത് (28) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പ്രതി യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറിയത്.
ശേഷം ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. യുവതി ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. .
പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി രാജിത്തിലേക്ക് എത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.രാജിത്തിനെതിരെ പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് നരഹത്യശ്രമ കേസുകളും എന്‍.ഡി.പി.എസ് കേസും, അക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും കേസുകള്‍ നിലവിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അഖില്‍, ബിജു, എസ്.സിപിഒ അനൂപ് സി.പി.ഒ വിശാഖ്, അന്‍ഷാദ് എന്നിവര അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.



