
കുമരകം: അട്ടിപ്പീടിക കൊഞ്ചുമട വേമ്പനാട്ടുകായൽ തോട് ആഴം കൂട്ടി വൃത്തിയാക്കി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ചാണ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്.
കാലങ്ങളായി ചെളിയും മണ്ണും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്ന തോട് വൃത്തിയാക്കിയതോടെ പ്രദേശത്തെ ജലഗതാഗതവും നീരൊഴുക്കും സുഗമമാകും.
ഇതിനോടൊപ്പം തന്നെ പൊങ്ങലക്കരി വേമ്പനാട്ടുകായൽ തോട്ടിലെ പോള നീക്കം ചെയ്ത് വൃത്തിയാക്കാനുള്ള നടപടികളും സമാന്തരമായി പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ടെണ്ടർ നടപടികൾ നിലവിൽ അവസാന ഘട്ടത്തിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ തന്നെ തോട് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ നീതു റെജി അറിയിച്ചു.



