
കൊടുങ്ങല്ലൂർ : നഗരത്തിലും പരിസര പ്രദേശങ്ങളിലും 500 രൂപയുടെ കള്ളനോട്ട് വ്യാപകം. കള്ളനോട്ടുകള്‍ ലഭിച്ച് കബളിപ്പിക്കപ്പെടുന്നവരില്‍ ഏറെയും വ്യാപാരികളാണ്.
കള്ളുഷാപ്പില്‍ കയറി ശാപ്പിട്ടതിനു ശേഷം കള്ളനോട്ട് നല്‍കി കബളിപ്പിച്ചതായുള്ള വിവരം പുറത്തുവന്നു. കൊടുങ്ങല്ലൂർ ബൈപാസിനരികിലുള്ള കള്ളുഷാപ്പിലും കോതപറമ്പ് കള്ളുഷാപ്പിലും അടുത്തിടെയായി സാധനങ്ങള്‍ വാങ്ങി കഴിച്ചവർ 500
രൂപയുടെ കള്ളനോട്ടാണ് നല്‍കിയത്. പിന്നീടാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. നോട്ടിന്റെ ഒരുവശം ഫോർ ഫിലിം ഷൂട്ടിംഗ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നോട്ട് നല്‍കിയാണ് കബളിപ്പിക്കുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ മാനേജ്‌മെന്റ് കള്ള് ഷാപ്പ് തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം എടവിലങ്ങ് കള്ള് ഷാപ്പില്‍ വ്യാജനോട്ട് നല്‍കാൻ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ പിടിയിലായെങ്കിലും പ്രദേശത്തെ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം ഇല്ലാതാക്കി. ഇതോടെ പരാതിയില്‍ നിന്നും മാനേജ്‌മെന്റും പിന്തിരിഞ്ഞു. 500 രൂപ നോട്ടുകള്‍ വാങ്ങി സാധനങ്ങള്‍ കൊടുക്കാൻ ഭയക്കുന്ന സ്ഥാതിയാണ് പ്രദേശത്തുള്ളത്. സമഗ്ര അന്വേഷണം നടത്തി കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്



