
കോട്ടയം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതു സംബന്ധിച്ച് സംശയങ്ങളുണ്ടോ?
വെറുതെ ഒന്നു വോട്ടു ചെയ്ത് നോക്കിയാൽ കൊള്ളാമെന്നുണ്ടോ? കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും അവസരമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കോട്ടയം കളക്‌ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ പ്രവർത്തമാരംഭിച്ചത്. കളക്‌ട്രേറ്റിൽ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്ന സെന്റർ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ കൺട്രോൾ യൂണിറ്റും വോട്ടിംഗ് യൂണിറ്റും വിവി പാറ്റ് യന്ത്രവും സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ജൂനിയർ സൂപ്രണ്ട് ഇ.സി ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.



