
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളായിരുന്ന ഗപ്പി’, ‘അമ്പിളി’ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആശാൻ.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ആശാൻ ഇതിനകം മലയാളി പ്രേക്ഷകർ ഏറ്റെടുത്തു.
മലയാളികൾ ഇതുവരെ കാണാത്ത ഇന്ദ്രൻസിന്റെ അതി ഗംഭീര പെർഫോമൻസ് ചിത്രത്തിലുടനീളം കാണാം.

സിനിമ എന്ന മൂന്നക്ഷരത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരും കഥാപാത്രങ്ങളാവുകയാണ് ഈ ചിത്രത്തിൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മലയോരഗ്രാമത്തിൽ നിന്ന് സംവിധായകനാകാനുള്ള മോഹം കൊണ്ട് കൊച്ചിയിലെത്തുന്ന അനന്തൻ എന്ന ചെറുപ്പക്കാരനിൽ നിന്നാണ് കഥ തുടങ്ങുന്നത്. അനന്തന്റെ ഗ്രാമവും സുഹൃത്തുക്കളും കുടുംബവും ചെറിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ ഉള്ളിൽ നിറയും

സംഗീതത്തിനും നർമ്മത്തിനും സൗണ്ട് ഡിസയിനിങ്ങിനും ഏറെ പ്രാധാന്യമുള്ള സിനിമ ആയത് കൊണ്ട് തന്നെ ആശാൻ ചിത്രം ഒരു തീയറ്റർ എക്സ്പീരിയൻസ് ചിത്രമാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ
ചിത്രത്തിലെ ‘കുഞ്ഞിക്കവിൾ മേഘമേ’ വൈറൽ ആയിരുന്നു. ഈ പാട്ട് പലയിടങ്ങളിലായി സിനിമയുടെ ആത്മാവു പോലെ നിറയുന്നുണ്ട്.
ക്യാമറ ചെയ്തിരിക്കുന്നത് വിമൽ ജോസ് തച്ചിൽ ആണ്. മലയാള സിനിമയ്ക്ക് ഉറപ്പായും മികച്ചൊരു വാഗ്ദാനമാണ് വിമൽ. ദൃശ്യങ്ങൾ കൊണ്ട് വിമൽ ഒരുക്കുന്ന കഥാലോകം പ്രേക്ഷകർക്ക് ഒരു വിസ്മയക്കാഴ്ചയാകുന്നു.
ജോൺപോൾ ജോർജ്, അന്നം ജോൺപോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.കിരൺദാസ് ആണ് എഡിറ്റർ
ഇന്ദ്രൻസിനൊപ്പം മികവാർന്ന പ്രകടനമാണ് ജോമോൻ ജ്യോതിർ കാഴ്ച വയ്ക്കുന്നത്. സിനിമയെ ഉടനീളം കൊണ്ടുപോകുന്നതും ജോമോന്റെ അനന്തനാണ്. ചിരിപ്പിക്കുന്നതിലുള്ള കയ്യടക്കം വൈകാരിക രംഗങ്ങളിലും ജോമോൻ കാത്തുസൂക്ഷിച്ചിട്ടുണ്ട്. ജോമോന്റെ അനന്തൻ അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ ഹൃദയം കവരും.



