കാസർകോട്: ഭൂമി സംബന്ധമായ തർക്കത്തെ തുടർന്ന് നാല്പത്തിയഞ്ചുകാരന് ക്രൂര മർദനം. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
കോലാച്ചിയടുക്കം സ്വദേശി അബ്ദുള്‍ ഹാരിസിനെയാണ് ഒരു സംഘം ഇരുമ്പ് വടി ഉള്‍പ്പെടെയുളള്ളവ കൊണ്ട് ആക്രമിച്ചത്. മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഹാരിസ് ഇപ്പോള്‍ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിതാവിൻ്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായി സഹോദരങ്ങളായ മൂന്നംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. അബ്ദുല്‍ അസീസ്, ആഷിക്ക്, അബ്സീർ എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തടഞ്ഞു വെക്കല്‍, ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ദിവസങ്ങൾക്കുമുൻപ് ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് അക്രമം.



