വാക്കുപാലിച്ചു; കവീക്കുന്ന് സെൻ്റ് എഫ്രേംസ് യുപി. സ്കൂളിലെത്തി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ

Spread the love

കവീക്കുന്ന്: ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു.പി. സ്കൂളിൽ സന്ദർശനം നടത്തി. സ്കൂളിൻ്റെ ശതാബ്ദി സ്മരണികയിൽ ഉൾപ്പെടുത്തിയ അഭിമുഖത്തിനിടെ കവീക്കുന്ന് സ്കൂൾ സന്ദർശിക്കുമെന്നു നൽകിയ വാക്ക് പാലിച്ചാണ് റോഷ്ണി തോംസൺ സ്കൂളിലെത്തിയത്.

video
play-sharp-fill

റോഷ്ണിയുടെ ഭർത്താവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഭിലാഷ് ജോസും ഒപ്പമുണ്ടായിരുന്നു. സ്കൂളിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ സജി ജോസഫ് വിശദീകരിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്കൂളിനെ റോഷ്ണി തോംസൺ അഭിനന്ദിച്ചു.

ശതാബ്ദി സ്മാരക സ്മരണിക പൂർവ്വ വിദ്യാർത്ഥിയും ചീഫ് എഡിറ്ററുമായ എബി ജെ ജോസ് റോഷ്ണി തോംസണിന് സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് വടകര, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group