ഇൻസ്റ്റഗ്രാമിൽ വൈറലാവാൻ വായിൽ മണ്ണെണ്ണയൊഴിച്ച് തീയിലേക്ക് തുപ്പി; കൗമാരക്കാരന് ഗുരുതരമായി പൊള്ളലേറ്റു

Spread the love

ന്യൂ‍ഡൽഹി: ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ സാഹസികമായി റീല്‍സെടുത്ത് കൗമാരക്കാരന് ഗുരുതരമായി പൊള്ളലേറ്റു.

video
play-sharp-fill

വായില്‍ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തുപ്പിയാണ് റീൽസെടുത്തത്. എന്നാല്‍ മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതും തീ പടര്‍ന്ന് കുട്ടിയുടെ മുഖത്ത് പൊള്ളലേൽക്കുകയായിരുന്നു. സമൂഹമാധ്യമമായ എക്സിലാണ് വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

ചുറ്റും കൂടി നിന്നവര തീ അണയ്ക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അതേസമയം എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നോ കുട്ടിയുടെ സ്ഥിതി എന്തായെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group